
ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്കുള്ള ബിജെപി നീക്കങ്ങൾ
നിറം മങ്ങിയ ലോക്സഭാതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ കരുത്തുകൂട്ടുകയാണ് ബിജെപി. ചിട്ടയായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും, രാഷ്ട്രീയസാഹചര്യങ്ങൾക്കൊത്ത് പ്രചാരണവിഷയങ്ങൾ തീരുമാനിച്ചതും ബിജെപിയുടെ വിജയങ്ങളുടെ മാറ്റ് കൂട്ടി. മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കുമൊപ്പം ഡൽഹിയും ബിജെപിയേട് ചേർന്നുനിന്നതിന് കാരണവും ഇതുതന്നെ. ബിജെപിയുടെ നിറം മങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് ജയം ആത്മവിശ്വാസമേകിയത് പ്രതിപക്ഷസഖ്യമായ ഇന്ത്യാമുന്നണിക്കായിരുന്നു. […]