India

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു. […]

Keralam

നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കും: മുഖ്യമന്ത്രി

നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമായ വിഷയമായിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടലിന് തയ്യാറായില്ല. പൊഫഷണൽ വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഒത്തുകളി അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം നേരിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേരത്തെയുണ്ടായിരുന്ന സംസ്ഥാന തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി […]

Career

നീറ്റ് യു ജി : 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കും, ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനഃപരീക്ഷ

മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാൻ അനുമതി നൽകി സുപ്രീംകോടതി. പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാർശയാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്. 1563 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകുമെന്നും കേന്ദ്ര […]

India

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി. കൗണ്‍സലിങ് നിര്‍ത്തിവെക്കാന്‍ ഇപ്പോൾ ഉത്തരവ് ഇടുന്നില്ലെന്നും ആരോപണങ്ങളില്‍ മറുപടി വേണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. നീറ്റ് പരീ​ക്ഷ ഫലത്തിനെതിരായ ഹർജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ […]

Keralam

നീറ്റ് ഫലം റദ്ദാക്കി, പുനർമൂല്യനിർണയം നടത്തണം: പരാതി നല്‍കാന്‍ അവസരം ഒരുക്കി എഡ്യൂപോര്‍ട്ട്

കോഴിക്കോട്: നീറ്റ് പരീക്ഷ ഫലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് എഡ്യൂപോര്‍ട്ട് ആവശ്യപ്പെട്ടു. നിലവിലെ ഫലം റദ്ദാക്കി പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെക്കൊണ്ട് പരാതികള്‍ അയക്കാനുള്ള ക്യാംപയിന് എഡ്യൂപോര്‍ട്ട് തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കാനുള്ള അവസരമാണ് ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നീറ്റ് നടത്തിപ്പുകാരായ […]

Career

നീറ്റ് രജിസ്ട്രേഷന് വീണ്ടും അവസരം; അപേക്ഷ നാളെ വരെ

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് വീണ്ടും അവസരം. നാളെ രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ അപേക്ഷ പരി​ഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. […]

India

നീറ്റ് പരീക്ഷ; കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ […]