കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വന മേഖലയിൽ ആറാം മൈൽ, എസ് വളവിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽ നിന്ന് ഉച്ചക്ക് 12.40 ന് അടൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. .