India

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു. […]

No Picture
India

തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് […]

India

ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോയ ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിൻ്റെ മുകളിൽ കിടന്നുറങ്ങിയ 30കാരനായ ദിലീപാണ് റെയിൽവേ പോലീസ് പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് പതിനായിരം വോൾട്ട് […]

Schools

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ അന്തരീക്ഷം ഉറപ്പാക്കണം; കത്തോലിക്ക മെത്രാൻ സമിതി

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ നിർദ്ദേശം നൽകി ഭാരത കത്തോലിക്ക മെത്രാൻ സമിതി. കത്തോലിക്ക വിശ്വാസം ഇതരമതസ്ഥരായ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നും മെത്രാൻ സമിതി പറഞ്ഞു. സ്കൂളിൻ്റെ അന്തരീക്ഷത്തിൽ കത്തോലിക്ക സഭയുടെ മൂല്യങ്ങളും പഠനങ്ങളും നിലനിർത്തണം. […]

India

ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് നിയമോപദേശം. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ […]

India

കേരളത്തിലെ ഉള്‍പ്പെടെ 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂഡല്‍ഹി: പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി. പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. രാജ്യത്തുടനീളം സി.ബി.എസ്.ഇ. സ്കൂളുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കേരളത്തിൽ […]

Keralam

സമൂഹ വിവാഹത്തില്‍ വരന്‍ എത്തിയില്ല ; സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി

ന്യൂഡല്‍ഹി: സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കാനിരുന്ന വരന്‍ എത്താത്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തു. മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നടത്തുന്ന സമൂഹ വിവാഹത്തിലാണ് സംഭവം. സമൂഹ വിവാഹ പദ്ധതിയില്‍ നിന്നുള്ള  ആനുകൂല്യം നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചത്. വരന്‍ രമേഷ് യാദവിന് എത്താന്‍ കഴിയാതെ വന്നപ്പോഴാണ് പ്രീതി […]

India

ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമ സ്വരാജിൻ്റെ മകള്‍ ബാംസുരിയെ രംഗത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: തലസ്ഥാനം പിടിച്ചെടുക്കണമെന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ബാംസുരി സ്വരാജിനെയാണ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണെങ്കിലും ബാംസുരിക്കെതിരെ എഎപിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയാണെന്നതുകൊണ്ട് തന്നെ പോരാട്ടം കനക്കും. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിൻ്റെ മകളാണു ബാംസുരി സ്വരാജ്. […]

India

സിഎഎ, ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികൾ പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസിനകത്ത് കടന്ന് ദില്ലി പൊലീസ് അറസ്റ്റു ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനും […]

India

സെന്‍റ് സ്റ്റീഫൻസ് കോളേജിൽ അസംബ്ലിക്ക് ഹാജരാകാത്ത 100 വിദ്യാർഥികൾക്ക് സസ്പെൻഷൻ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ കൂട്ട സസ്പെൻഷൻ. നൂറോളം കുട്ടികളെയാണ് സസ്പെൻഡ് ചെയ്തത്. പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാത്തതിനാലാണ് കോളെജിലെ നൂറോളം ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് കോളെജ് അധികൃതർ ഇമെയിൽ അയച്ചു. ഫെബ്രുവരി 17നാണ് വിദ്യാർഥികള്‍ക്ക് ഇ മെയിൽ […]