Keralam

‘പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ’; മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

World

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം പുതുവത്സരമെത്തിയത് റിപ്പബ്ലിക് ഓഫ് കിരിബാസിൽ

പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് പുതുവർഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. അൽപസമയത്തിനകം ന്യൂസിലാൻഡിൽ പുതുവർഷമെത്തും. നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ […]