നവജാതശിശു മരിച്ചു ; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജിൽ വനജാതശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച് തീവ്രപരിചരണവിഭാഗത്തിലാക്കി. […]