തമിഴ്നാട്ടില്‍ തള്ളിയ ആശുപത്രി മാലിന്യം കേരളം തന്നെ നീക്കം ചെയ്യും; കര്‍ശന നിർദേശം നൽകി ഹരിതട്രിബ്യൂണൽ
തമിഴ്നാട്ടില്‍ തള്ളിയ ആശുപത്രിമാലിന്യം നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്കി കേരളം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നുദിവസത്തിനകം മാറ്റണമെന്ന് ദേശീയ ഹരിതട്രിബ്യൂണൽ ഉത്തരവിട്ടരുന്നു. മാലിന്യം നീക്കിയശേഷം ഉത്തരവാദികളില്‍നിന്ന് ചെലവ് ഈടാക്കാനും നിയമനടപടി എടുക്കാനുമാണ് ഹരിതട്രിബ്യൂണൽ ഉത്തരവ്. തിരുവനന്തപുരം റീജിയണൽ കാന്‍സര്‍ സെന്റര്‍, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടല്‍ എന്നിവിടങ്ങളിലെ […]