India

നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ

നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു […]

World

‘വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിച്ചെന്ന് അവരെന്നോട് പറഞ്ഞു’; നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. വധശിക്ഷ നടപ്പാക്കാന്‍ […]

Uncategorized

‘നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷ’; ഹൂതി വിമത നേതാവുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് സേവ് നിമിഷ പ്രിയ ഫോറം. യെമനിലെ വിമത വിഭാഗം ഹൂതി നേതാവ് അബ്‌ദുല്‍ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നടത്തിയ ചർച്ച നിമിഷയുടെ മോചനത്തിൽ നിർണായകമാവുമെന്നാണ് സേവ് നിമിഷ പ്രിയ ഫോറത്തിന്‍റെ […]

Keralam

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ […]

World

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ യമന്‍ എംബസി. ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി ശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. നിമിഷപ്രിയ പ്രതിയായ […]

World

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]

World

ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി; നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിൽ. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി.പ്രാഥമിക ചർച്ചകൾക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിന്ന് ലഭിച്ചില്ലെന്ന് സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ചർച്ചകളുടെ പുരോഗതിയോ പണത്തിന്റ കണക്കോ പങ്കുവയ്ക്കാൻ, സാമുവൽ ജെറോം […]

World

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചർച്ചകളും നടന്നു. വിശദമായ […]

Keralam

11 വര്‍ഷങ്ങള്‍ക്ക് ശേഷം നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

കൊച്ചി: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. […]

Keralam

നിമിഷ പ്രിയയുടെ മോചനം; മാപ്പപേക്ഷയുമായി അമ്മ യമനിലേക്ക്

പിറവം: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ഇന്ന് യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും. ശനി വെളുപ്പിന് കൊച്ചിയിൽ നിന്ന് മുംബൈ […]