India

ആശാ വര്‍ക്കേഴ്‌സിന്റെ സമരം; നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി ആശാവര്‍ക്കര്‍മാരുടെ […]

India

വളർച്ച ഉറപ്പെന്ന് സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ; ബജറ്റിൽ കോർപറേറ്റ് രംഗത്ത് വൻ ഇളവുകൾക്ക് സാധ്യത

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും. ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത സാമ്പത്തിക […]

India

വമ്പൻ പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ; ഇന്ത്യയിലെ ശമ്പളക്കാർക്ക് ആശ്വാസമാകുക ആദായ നികുതിയിലെ ഇളവ്

വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്പളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ്  റിപ്പോർട്ട് . പുതിയ […]

India

ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചു, ഖജനാവിലേക്ക് നവംബർ മാസത്തിൽ 1.82 ലക്ഷം കോടിയെത്തി

ആഘോഷകാലം ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചതോടെ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ. നവംബർ മാസത്തിലെ ജിഎസ്ടി വരുമാനമാണിത്. മുൻവർഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 8.5ശതമാനം വർദ്ധനവുണ്ടായി. എന്നാൽ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനം കുറഞ്ഞു. ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയായിരുന്നു ജി എസ് […]

Keralam

മുണ്ടക്കൈ – ചൂരൽമല ദുരന്തം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ്  പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി […]

India

ലോകബാങ്ക് അധ്യക്ഷനുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍റെ കൂടിക്കാഴ്‌ച; എംഡിബി പരിഷ്‌കാര ചര്‍ച്ചകള്‍

വാഷിങ്ടണ്‍ : ലോകബാങ്ക് അധ്യക്ഷന്‍ അജയ് ബന്‍ഗയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്‌ച നടത്തി. മള്‍ട്ടി ലാറ്ററല്‍ ഡെവലപ്പ്മെന്‍റ് ബാങ്കുകളുടെ പരിഷ്‌കാരങ്ങളടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ആഗോള പൊതുചരക്കുകളില്‍ സ്വകാര്യ മൂലധന പങ്കാളിത്ത വിഷയങ്ങളും ഊര്‍ജ സുരക്ഷ, മള്‍ട്ടിലാറ്ററല്‍ വികസന ബാങ്ക് പരിഷ്‌കാരങ്ങള്‍ എന്നിവയും ലോകബാങ്കിന്‍റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും വാര്‍ഷിക […]

India

കുട്ടികളുടെ ഭാവിക്കായി എൻപിഎസ് വാത്സല്യ; പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി : 2024-25 ലെ കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2024 സെപ്‌റ്റംബർ 18നാണ് പദ്ധതിയുടെ ഉദ്‌ഘാടനം. സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യ വരിക്കാരാകുന്നതിനും സ്‌കീം ബ്രോഷർ പ്രകാശനം ചെയ്യുന്നതിനും പുതിയ മൈനർ […]

India

വയനാട് ഉരുള്‍പൊട്ടല്‍: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം, ഡോക്യുമെന്റേഷന്‍ നടപടികളില്‍ ഇളവ്

വയനാട്ടിലെയും മറ്റു ദുരന്ത ബാധിത പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് തുകകൾ വേഗത്തിൽ നൽകാൻ കേന്ദ്രനിർദേശം. ഇൻഷുറൻസ് തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ധനമന്ത്രാലയം നിർദേശിച്ചു. എല്‍ഐസി […]

India

‘ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും’; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന് സൂചന നല്‍കി കേന്ദ്ര മന്ത്രി നിര്‍മല സിതാരാമന്‍. ഭരണത്തില്‍ വീണ്ടും വന്നാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ഇലക്ടറല്‍ ബോണ്ട് സംവിധാനം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും […]