‘പ്രകോപനപരം, അപലപനീയം’; മഹാരാഷ്ട്ര മന്ത്രിയുടെ മിനി പാകിസ്താന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. […]