India

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി ഉത്തരവ്

പരിഷ്കരിച്ച ക്രിമിനൽ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) 2023 പ്രകാരം വാട്ട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകൾ വഴിയോ പ്രതികൾക്ക് നോട്ടീസ് നൽകാൻ പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. അനുവദനീയമായ […]

Keralam

നടിയെ ആക്രമിച്ച കേസ്; മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയെ സമീപിച്ചത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. കേസിലെ പ്രതിയായ […]

Business

അദാനി ഗ്രൂപ്പിൻ്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ

അദാനി ഗ്രൂപ്പിൻ്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 10ല്‍ 7 കമ്പനികള്‍ക്കാണ് നോട്ടീസ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്റണ്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി […]

India

ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജെഡിഎസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. […]

Keralam

ഖജനാവിലേക്ക് എത്തിയത് വെറും 62.5 കോടി; എഐ ക്യാമറ വഴി നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തി

തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാ‍‍ർ പണം നൽകാത്തതിനാലാണ് കെൽട്രോണ്‍ നോട്ടീസയക്കുന്നത് നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം […]

India

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇഡി നോട്ടീസ്; ഇന്ന് ഹാജരാകണം

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറിനാണ് നോട്ടീസ് അയച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം […]

Keralam

ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിലെ മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. എന്നാൽ എംഡി ശശിധരൻ കർത്ത ഹാജരായില്ല. ചീഫ് ഫിനാൻസ് ഓഫീസറും ഐടി മാനേജറും സീനിയർ ഐടി ഓഫീസറുമാണ് ഇന്ന് എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ എംഡി ശശിധരൻ കർത്ത അടക്കം നാല് പേർക്കാണ് ഇന്ന് […]

India

ഇലക്ടറല്‍ ബോണ്ട് കേസിൽ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ല; നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും അതിന്  മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധികരിച്ചാൽ  ബോണ്ട് വാങ്ങിയ […]

Keralam

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വക്കീൽ നോട്ടീസ്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ […]

Keralam

സുധാകരന് വീണ്ടും നോട്ടീസ്; 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പുക്കേസിൽ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്  ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് . ഈ മാസം 23 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാവകാശം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. […]