Keralam

ഫുട്ബോൾ കളിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ബി. കെവിൻ രാജ് (33) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കെവിൻ രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ബാബുരാജിന്‍റെയും ശ്രീദേവിയുടെയും മകനാണ്. […]

India

തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ചെന്നൈ: മേലുദ്യോഗസ്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിൻ്റെ ആഘോഷമല്ലെന്നും […]