District News

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലത് പറഞ്ഞു; ജോലിയിൽ നിന്നു പുറത്താക്കിയതായി പരാതി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ (52) യ്ക്ക് ആണ് ജോലി നഷ്ടമായത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനൽ പ്രതികരണം തേടിയപ്പോഴാണ് ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സതിയമ്മ സംസാരിച്ചത്. […]

Local

അതിരമ്പുഴ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാവും സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനേയും അനുസ്മരിച്ചു. അതിരമ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ്റ് മാണി പുതയിടം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ […]

Keralam

ഹൗളിം​ഗ് സാധാരണമാണ്, കേസ് ആ​ദ്യത്തേത്; സംഭവിച്ചതിനെക്കുറിച്ച് എസ് വി സൗണ്ട്‌സ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് എസ് വി സൗണ്ട്‌സ് ഉടമ വട്ടിയൂര്‍കാവ് സ്വദേശി രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ […]

District News

‘സജീവ രാഷ്ട്രീയത്തിലേക്കില്ല, ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം’: അച്ചു ഉമ്മൻ

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.   

District News

അവസാനമായി പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞെത്തി; അന്ത്യയാത്ര പറയാന്‍ ജനസാഗരം

കോട്ടയം: അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തി. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയിരിക്കുന്നത്. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിലേക്കാണ് വിലാപയാത്ര ആദ്യമെത്തുക. പിന്നീടു പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി പള്ളിയിലേക്കു കൊണ്ടുപോകും. […]

District News

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ നൽകുന്നതിൽ അന്തിമതീരുമാനമായില്ല. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി […]

Keralam

ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച; ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]

Keralam

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, […]

India

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; ആരോഗ്യനിലയിൽ പുരോഗതി

ബംഗ്ലൂരു : ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […]

Keralam

ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. മകന്‍ ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി ചികിത്സ തേടിയത്. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ബെംഗളൂരുവില്‍ തന്നെയാണ് താമസിച്ചുവരുന്നത്. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും […]