കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പന്‍ ആരംഭിച്ചു, കേന്ദ്രമന്ത്രിയായ ശേഷം താരത്തിന്റെ ആദ്യ ചിത്രം
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും ചോരത്തിളപ്പിലും ബുദ്ധിയും കൗശലവും ആളും അര്‍ത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേല്‍ കുറുവച്ചന്‍’. മധ്യ തിരുവിതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍. കുറുവച്ചന്റെ കഥ കൗതുകവും ആശ്ചര്യവുമൊക്കെ നല്‍കിക്കൊണ്ട് പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്, […]