India

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു; പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.  തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് […]

District News

പത്മജ വേണുഗോപാലിന് കോൺഗ്രസ് പാർട്ടിയിൽ അവഗണന ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ല; ഒരു പരാതിയും നൽകിയിട്ടില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം: പത്മജാ വേണുഗോപാലിന് കോൺഗ്രസ് പാർട്ടിയിൽ അവഗണന നേരിട്ടു എന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർട്ടിക്കുള്ളിലെ അവഗണനയും ഉൾപ്പോരുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൻ്റെ തോൽവിക്കു കാരണമെന്ന വിമർശനം ഉയർത്തിയെങ്കിൽ പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ ഒരു പരാതിയും പത്മജ ഇതുവരെ നൽകിയിട്ടില്ല […]

Keralam

ബിജെപി പ്രവേശം പ്രതികരിച്ച് പത്മജ വേണുഗോപാല്‍

ഡൽഹി: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ.  ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് […]

Keralam

പദ്മജ വേണു​ഗോപാൽ ഡൽഹിയിൽ; ഇന്ന് ബിജെപിയിൽ ചേരും

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായ പദ്മജ വേണു​ഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡൽഹിയിൽ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി. കോൺ​ഗ്രസ് നേൃത്വത്തിൽ നിന്ന് നേരിട്ട തുടർച്ചയായ അവ​ഗണനയാണ് തീരുമാനത്തിന് പിന്നിൽ എന്ന് പദ്മജ […]

Keralam

ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.  കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ട്.  എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.  മണ്ഡലം കമ്മിറ്റി പുനഃസംഘടനയില്‍ തൻ്റെ നിര്‍ദേശം പരിഗണിച്ചില്ല.  പാര്‍ട്ടിയില്‍ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചു.  പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പ്രചരണം.