Sports

തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കൊരു ബുംറ മാജിക്; പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കോ?

പാകിസ്താന്റെ ഇന്നിങ്‌സിലെ പതിനഞ്ചാം ഓവര്‍ വരെ ലോകകപ്പ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലെ വിദഗ്ധസംഘം മുന്നോട്ടുവച്ച പ്രവചനത്തില്‍ 92 ശതമാനം വിജയസാധ്യത പാകിസ്താനും എട്ടു ശതമാനം ഇന്ത്യയ്ക്കും. അത്രയ്ക്ക് സേഫായിരുന്നു ആ നിലയില്‍ പാകിസ്താന്‍. എന്നാല്‍, എപ്പോഴത്തേയും ഇന്ത്യ-പാക് പോരാട്ടം പോലെ ഒരു ത്രില്ലര്‍ കാത്തിരിക്കുകയായിരുന്നു ന്യൂയോര്‍ക്കില്‍. ആ ത്രില്ലറിന് […]

India

മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നു: രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ് മണിശങ്കര്‍ അയ്യര്‍ കരുതുന്നത്. അയ്യരുടെ വാക്കുകളിലൂടെ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ എന്താണെന്ന് വ്യക്തമാവുകയാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ […]

India

ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍. ആവശ്യമെങ്കില്‍ ഇസ്ലാമാബാദിനോട് സംസാരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അയല്‍രാജ്യത്തെ ബഹുമാനിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. അവരുടെ പക്കല്‍ ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു […]

World

‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം […]

World

പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ട് ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച നടന്ന ആദ്യ സംഭവത്തില്‍ നോഷ്‌കി ജില്ലയിലെ ഹൈവേയില്‍ ആയുധധാരികളായ ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയതായി […]

World

പാകിസ്ഥാന്‍-ബലൂച് അതിര്‍ത്തിയില്‍ അഞ്ച് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക്കിസ്ഥാനി പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസുവില്‍‌ സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് എഞ്ചിനീയര്‍മാരായ ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് […]

World

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാകിസ്ഥാൻ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാൻ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്. അതേസമയം ഇന്ത്യയുമായി അനുരഞ്ജനത്തിന് ഒരുങ്ങുന്നതിന് മുമ്പ് […]

World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് 20 പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. ഹർനൈയിലെ ഒരു കുഴിയിലാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ […]

World

പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

ഷഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്ന സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. 72 വയസുള്ള ഷഹബാസ് 336 അംഗങ്ങളുള്ള സഭയിൽ 201 അംഗങ്ങളുടെ പിന്തുണ നേടി. ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ […]

World

പാകിസ്ഥാനില്‍ ഇറാന്‍റെ സർജിക്കൽ സ്ട്രൈക്ക്

പാകിസ്ഥാന്‍ :മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തുടര്‍ന്ന് ഇറാന്‍. ഏറ്റവും ഒടുവിലായി പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി ഇറാന്‍ സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണൽ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.  […]