World

പാകിസ്ഥാന്‍-ബലൂച് അതിര്‍ത്തിയില്‍ അഞ്ച് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക്കിസ്ഥാനി പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസുവില്‍‌ സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് എഞ്ചിനീയര്‍മാരായ ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് […]

World

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാകിസ്ഥാൻ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാൻ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്. അതേസമയം ഇന്ത്യയുമായി അനുരഞ്ജനത്തിന് ഒരുങ്ങുന്നതിന് മുമ്പ് […]

World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് 20 പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. ഹർനൈയിലെ ഒരു കുഴിയിലാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ […]

World

പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

ഷഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്ന സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. 72 വയസുള്ള ഷഹബാസ് 336 അംഗങ്ങളുള്ള സഭയിൽ 201 അംഗങ്ങളുടെ പിന്തുണ നേടി. ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ […]

World

പാകിസ്ഥാനില്‍ ഇറാന്‍റെ സർജിക്കൽ സ്ട്രൈക്ക്

പാകിസ്ഥാന്‍ :മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തുടര്‍ന്ന് ഇറാന്‍. ഏറ്റവും ഒടുവിലായി പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി ഇറാന്‍ സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണൽ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.  […]

World

സൈഫർ കേസ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫർ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വർഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് […]

World

ചരിത്രത്തില്‍ ആദ്യം; പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ. സവീറ പർകാശ് എന്ന യുവതി നാമനിർദേശ പ്രതിക സമർപ്പിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സവീറയുടെ […]

Sports

കുല്‍ദീപിന് മുന്നില്‍ വീണ് പാക്കിസ്ഥാന്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ. റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 […]

Sports

തോരാതെ മഴ; ഇന്ത്യ-പാക് മത്സരം നാളെ തുടരും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രസംകൊല്ലിയായി മഴക്കളി. മഴയെത്തുടര്‍ന്ന് ഇന്ന് മത്സരം നടത്താനാകാതെ വന്നതോടെ റിസര്‍വ് ദിനമായ നാളേക്കു മാറ്റി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി […]

Keralam

പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ […]