District News

അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ്റെ അതിക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി

പാലാ: മിനി സിവിൽ സ്റ്റേഷന് സമീപമുള്ള അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ്റെ അതിക്രമം.ബോർഡ് കത്തിക്ക് കുത്തികീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. ഇന്ന് വൈകിട്ട് 6.55 ഓടെ കാറിൽ വന്നിറങ്ങിയ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കത്തി കൊണ്ട് അച്ചായൻസ് ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് […]

District News

കേരള കോൺഗ്രസ് എമ്മിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കും

കേരള കോൺഗ്രസ് എമ്മിൻ്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്ററ് ലോപ്പസ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ […]

District News

പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ 82) നിര്യാതനായി

പിഴക് : പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ – 82) നിര്യാതനായി.സംസ്കാരം സെപ്റ്റംബർ എട്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനത്തൂർ സെൻ്റ് മേരീസ് ദേവാലയ കുടുബ കല്ലറയിൽ. ഭൗതിക ദേഹം സെപ്റ്റംബർ എട്ട് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.ഭാര്യ ത്രേസ്യാമ്മ […]

District News

വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്;കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാന്‍ ഇടയായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍  ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ കര്‍ഷക […]

District News

ഞങ്ങളും പാരീസിലേക്ക്: നീലൂർ സെൻ്റ് ജോസഫ്സ് യുപി സ്കൂളിൽ ദീപശിഖ പ്രയാണം നടന്നു

നീലൂർ : ഒളിമ്പിക്സ് 2024ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. നീലൂർ സെൻ്റ് ജോസഫ്സ് യു. പി. സ്കൂളിൽ, പ്രധാന അധ്യാപക  ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് പ്രയാണം നടന്നത് കായിക അധ്യാപകൻ ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റിനി കാതറിൻ ടോം ദീപശിഖ കുട്ടികൾക്ക് […]

District News

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് […]

District News

നീലൂർ  സെൻ്റ്  ജോസഫ്  യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു

നീലൂർ : നീലൂർ  സെൻ്റ്  ജോസഫ്  യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്  ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ  ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു.കടനാട് പഞ്ചായത്ത് മെമ്പർ  ബിന്ദു ബിനു   ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ […]

District News

പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേയ്ഡും

പാലാ: പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേയ്ഡും ലഭിച്ചു. കോളജില്‍ നടന്ന മെറിറ്റ് ഡേയില്‍ കോളേജ് രക്ഷാധികാരി  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ചകാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേയ്ഡ് ലഭിച്ച വിവരവും മാര്‍ കല്ലറങ്ങാട്ട് […]

Local

മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും നടത്തപ്പെട്ടു

പാലാ: മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ്  ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ  ഫാ. ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. […]

District News

പാലാ-തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

കോട്ടയം: പാലാ-തൊടുപുഴ  ബസ് മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് പോയ  ബസ് ആണ് മറിഞ്ഞത്. കുറിഞ്ഞിയിൽ വളവ് തിരിയവേയാണ് ബസ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.