Keralam

ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ […]

Keralam

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. വോട്ടെടുപ്പി‌ന്‍റെ ആദ്യ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിംഗ് ശതമാനം 33.75% ആണ്. 2021 ലെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ആദ്യ 2 മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ 7 […]

Keralam

വയനാട് ദുരന്തം: ‘കേന്ദ്ര അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യും, സിപിഐഎമ്മിനെ കൂട്ട് പിടിക്കില്ല’; വി ഡി സതീശന്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ […]

Keralam

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും, ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര്‍ ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ സമ്മതിച്ചു. ഇരട്ട വോട്ടില്‍ നടപടിയില്ലെങ്കില്‍ 18 ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം […]

Keralam

‘പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം, ബിജെപി മൂന്നാമതായിക്കഴിഞ്ഞു’: എം വി ഗോവിന്ദന്‍

പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടു വന്നിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഡോ. പി സരിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും ബിജെപിക്കും നേരത്തെ കിട്ടിയ വോട്ട് പാലക്കാട് ഇപ്പോള്‍ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും […]

Keralam

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും’; വിഡി സതീശൻ

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും […]

Keralam

‘പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; കെ മുരളീധരൻ മറ്റ് കോൺ​ഗ്രസുകാരെ പോലെയല്ല’; എകെ ബാലൻ

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ കെ ബാലൻ. കെ മുരളീധരൻ വരെ ഇക്കാര്യം സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത്. സംശയമുള്ള എല്ലാ സ്ഥലത്തും പോലീസും എക്സൈസും ഇലക്ഷൻ […]

Keralam

‘പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടത്തി’; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട് ഹോട്ടലില്‍ പോലീസ് നടത്തിയത് സ്വാഭാവിക പരിശോധനയല്ലെന്ന് ഷാഫി പറമ്പില്‍. പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടന്നുവെന്നാണ് ഷാഫിയുടെ ആരോപണം. പരിശോധന തിരക്കഥയുടെ ഭാഗമെന്നും ഷാഫി ആരോപിച്ചു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്? മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ […]

Keralam

‘ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ല; നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകണം’; രാജ്‌മോഹൻ ഉണ്ണിത്താൻ

കെ മുരളീധരൻ പാലക്കാട്‌ പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആൾ ആണെന്ന് അദ്ദേഹം പറഞ്ഞു. […]

Keralam

സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. തിരക്കുപിടിക്കുന്നത് എന്തിനാണെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് […]