Uncategorized

‘മാധ്യമ ബഹിഷ്കരണം യുഡിഎഫ് നയമല്ല; പാലക്കാടിൻ്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് വിയോജിപ്പ്’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മാധ്യമങ്ങളോട് പരിഭവിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ മാധ്യമങ്ങളോട് അകലം പാലിക്കുന്നത്. പാലക്കാടിന്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് വിയോജിപ്പെന്ന് രാഹുൽ  പറഞ്ഞു. മാധ്യമ ബഹിഷ്കരണം യുഡിഎഫ് നയമല്ല. വിവാദ കത്ത് പുറത്തുവിട്ടത് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി സരിനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. […]

Keralam

പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റി, വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല’; തുറന്നുപറഞ്ഞ് കെ സുധാകരന്‍

പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും […]

Keralam

പാലക്കാട്‌ എൽഡിഎഫ് ജയിക്കാനാണ് പി സരിനെ സ്ഥാനാർത്ഥിയാക്കിയത്, മണ്ഡലം തിരിച്ചുപിടിക്കും; എം വി ഗോവിന്ദൻ

ഡോ പി സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്‌ എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർത്ഥിയാക്കിയത്, സിപിഐഎം- ഇടത് വോട്ടുകൾ ചോരില്ല. സരിൻ ഇടതു മുന്നണിയിൽ എത്തുമെന്നു നേരത്തെ കണക്കു കൂട്ടിയിട്ടില്ലായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. […]

Uncategorized

പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നു, ബാക്കി കാര്യങ്ങൾ വഴിയേ പറയാം; മന്ത്രി എം ബി രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അവരുടെ പ്രവർത്തകർക്ക് തന്നെ ഒരു തരത്തിലും സ്വീകരിക്കാൻ ആകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഈ സ്ഥാനാർത്ഥിത്വം ഒരു പ്രത്യുപകാരമാണ്. സ്ഥാനാർത്ഥിയുടെ സ്പോൺസർ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.വടകരയിൽ ലഭിച്ച സ്ഥാനാർത്ഥിത്വത്തിന് പ്രത്യുപകാരമായാണ് ഇപ്പോഴത്തേതെന്നുംപാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കില്ലെന്നും മന്ത്രി […]

Keralam

‘യുവജന നായകൻ പാലക്കാട് എത്തുന്നു’; രാഹുൽ മാങ്കൂട്ടത്തിലിന് വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌. നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയിരുന്നു. പാർട്ടി […]