District News

സ്വര്‍ണവും പണവും അടങ്ങിയ ബാഗ് മറന്നുവെച്ച് യാത്രക്കാരി ; കണ്ടെത്തി തിരിച്ചുനല്‍കി റെയില്‍വേ പോലീസ്

കോട്ടയം : തിരുനെല്‍വേലിയില്‍നിന്ന് യാത്ര ചെയ്യവെ ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി. പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശി സെയ്താലി ഫാത്തിമ എന്നയാളുടെ ഒരുപവന്‍ സ്വര്‍ണവും രണ്ട് സ്മാര്‍ട്ട് ഫോണും രൂപയും ആധാര്‍കാര്‍ഡും അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ചത്. […]

Keralam

പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്; സുരേഷ് ഗേ‍ാപി ഫ്ലാ​ഗ് ഓഫ് ചെയ്യും

പാലക്കാട് : പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്. തൂത്തുക്കുടിയിലേക്കുള്ള സർവീസിന്റെ ഫ്ലാ​ഗ് ഓഫ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗേ‍ാപി നിർവഹിക്കും. എറണാകുളം – ഹൗറ അന്ത്യേ‍ാദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റേ‍ാപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. […]

District News

പാലരുവി എക്‌സ്പ്രസ്സിൽ ഷട്ടർ വീണ് വീട്ടമ്മയുടെ കൈവിരലുകളറ്റു; അറ്റ കൈവിരലുകൾ വീണ്ടെടുത്തു പോലീസ്

കോട്ടയം: ട്രെയിനിൽ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകൾ അറ്റു. പാലരുവി എക്‌സ്പ്രസ്സിൽ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകൾ അറ്റുപോയത്. തൃപ്പൂണിത്തുറയിൽ വച്ചാണ് ഷട്ടർ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയിൽവേ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോയിലാണ് വേലമ്മയെ അശുപത്രിയിലെത്തിച്ചത്. […]

Local

ഒടുവിൽ പരിഹാരമായി; പാലരുവിക്ക്‌ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു റെയിൽവേ

ഏറ്റുമാനൂർ: ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി. ഏറ്റുമാനൂരിനെ കൂടാതെ പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെ 6.45 ന് ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 […]

Local

പാലരുവി എക്സ്പ്രസ്സ്; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി. ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ ഉദ്ഘാടനം ചെയ്തു.