India

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും വിമര്‍ശിച്ചു. അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ആക്രമിക്കപ്പെട്ടുവെന്നായിരുന്നു പരാമര്‍ശം. ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട […]

Keralam

പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമാണ് തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി. […]

Keralam

പാര്‍ലമെന്റിലേക്ക് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനകീയഎന്‍ട്രി

ന്യൂഡല്‍ഹി: ആദ്യദിനം പാര്‍ലമെന്റിലേക്ക് ഓട്ടോയിലെത്തി ഫ്രാന്‍സിസ് ജോര്‍ജ് എംപി. വോട്ടര്‍മാര്‍ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിലെത്തില്‍ വോട്ട് ചെയ്താണ് തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്. ഇതിന്റെ നന്ദി സൂചകമായി കൂടിയാണ് ആദ്യദിനം ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ‘തന്റെ ചിഹ്നം ഓട്ടോറിക്ഷയായിരുന്നല്ലോ. ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് ജനങ്ങള്‍ എന്നെ പാര്‍ലമെന്റിലേക്ക് […]

India

ഇന്ന് ആരിഫും ചാഴിക്കാടനും; പാര്‍ലമെന്റില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി

പാര്‍ലമെന്റില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും എഎം ആരിഫിനെയുമാണ് ഇന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഇതോടെ […]

India

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം ഉയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് നടപടി. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എത്തിക്‌സ് കമ്മിറ്റി […]