
passed away


നടി സുബി സുരേഷ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം ജില്ലയിലെ […]

പ്രശസ്‍ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ […]

ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് വാണി ജയറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി […]

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് […]

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അന്തരിച്ചു
തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് കെ. ദാമോദരന്റെ മകനാണ്. ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചീകിത്സയിലായിരുന്നു കെ.പി. […]

നിധീരി വലിയവീട്ടില്‍ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി
കുറവിലങ്ങാട് : നിധീരി വലിയവീട്ടില്‍ പരേതനായ (പഫ. എബ്രഹാം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യയും വടയാര്‍ പാറശേരി കുടുംബാഗവുമായ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി. ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന് വസതിയില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) […]

കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു
പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി. റിട്ട.അധ്യാപകനായ […]

സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു
സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം […]