Movies

നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. സംസ്കാരം പിന്നീട് .

India

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലായിരുന്നു ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് […]

Keralam

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ(65) അന്തരിച്ചു. കേരള കൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ ചര്‍ച്ചയായ പാമോലിന്‍ അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ബി സി ജോജോയായിരുന്നു. മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ലെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു.

Local

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പ്രൊഫസർ ഡോ. ബിജു ലക്ഷ്മണൻ അന്തരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. ബിജു ലക്ഷ്മണൻ (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഗാന്ധിയന്‍ സ്റ്റഡീസ്, മനുഷ്യാവകാശം, വികസന ബദലുകള്‍, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങളില്‍ […]

Entertainment

ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽ നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു […]

Movies

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരം സൂര്യകിരൺ അന്തരിച്ചു

പ്രശസ്ത തെലുങ്ക് സംവിധായകനും മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവുമായ സൂര്യകിരൺ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി കാവേരിയുടെ മുൻ ഭർത്താവാണ്. മലയാളത്തിൽ ഹിറ്റായി മാറിയ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 1978-ൽ പുറത്തിറങ്ങിയ […]

Movies

‘ഒരു സർക്കാർ ഉത്പന്നം’ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം. ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തര്‍ കാസര്‍കോട് […]

Keralam

എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു.79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം (28/2/2024) അഞ്ചരയോടെ വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Music

പ്രശസ്ത ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. […]

Movies

വിഖ്യാത സംവിധായകന്‍ കുമാർ സാഹ്നി അന്തരിച്ചു

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായ ദർപ്പന്‍ (1972), തരംഗ് (1984), ഖയാല്‍ ഗാഥ (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍. 1940 ഡിസംബർ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ദിലാണ് ജനനം. വിഭജനത്തിന് ശേഷം […]