Sports

മുന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

ഫുട്ബോളിൽ കേരളത്തിന് അഭിമാനം വാനോളം ഉയർത്തിയ കളിക്കാരനും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. സന്തോഷ് ട്രോഫി താരമായി രാജ്യം തിരിച്ചറിഞ്ഞ താരമാണ് ചാത്തുണ്ണി . അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി […]

Local

അതിരമ്പുഴ മാനാട്ട് മേരിക്കുട്ടി സേവ്യർ നിര്യാതയായി

അതിരമ്പുഴ: മാനാട്ട് പരേതനായ സേവ്യർ ജോർജിൻ്റെ (മാനാട്ട് രാജപ്പൻ) ഭാര്യ മേരിക്കുട്ടി സേവ്യർ (80) നിര്യാതയായി. സംസ്കാരം നാളെ (ജൂൺ 10) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.00 ന് കോട്ടമുറി ജംഗ്ഷനിലുള്ള മകൻ ബോബി മാനാട്ടിൻ്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. പരേത […]

World

ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍ നിന്ന്‌ പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ

ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍നിന്ന് പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ. ചന്ദ്രനെ ആദ്യം വലംവെച്ചവരിൽ ഒരാളായ ആന്‍ഡേഴ്‌സ് അപ്പോളോ-8 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്നു. വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആൻഡേഴ്സ് പറത്തിയ ചെറുവിമാനം വാഷിങ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നു വിഴുകയായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ […]

Keralam

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ പേരമകനും വിരമിച്ച ഗണിതശാസ്ത്ര പ്രൊഫസറുമാണ്. കേരളത്തിന്‍റെ തച്ചുശാസ്ത്ര നിർമിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും […]

Keralam

ആയിരങ്ങളെ രക്ഷിച്ച കരിമ്പ ഷമീർ അന്തരിച്ചു; നെഞ്ചുവേദന വന്നപ്പോൾ സ്വയം വാഹനമോടിച്ച് ആശുപത്രിയിലെത്തി

പാലക്കാട്: സാഹസിക രക്ഷാപ്രവർത്തകൻ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങി. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചയാളാണ് കരിമ്പ ഷമീർ. രണ്ട് വർഷം മുൻപ് ബാബു എന്ന യുവാവ് […]

Keralam

കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ ദാമോദര മാരാർ അന്തരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ.ദാമോദര മാരാർ (102) കോഴിക്കോട്ട് അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്. ഭാര്യ പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, […]

District News

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കാഥികൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അഞ്ചരക്കല്യാണം, കണ്ണകി, ഫാന്‍റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, […]

Keralam

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. അസുഖ ബാധിതനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത് വരികയായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ ബിസിനസ് […]

Keralam

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ […]

World

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽനഹ്യാൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

അബുദബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോടതിയാണ് വിവരം അറിയിച്ചത്. സുൽത്താൻ്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി. മരണകാരണം പുറത്തുവിട്ടിട്ടില്ല. പരേതന് മേല്‍ വിശാലമായ കാരുണ്യം ചൊരിയാനും, അദ്ദേഹത്തിന് ശാശ്വതമായ സ്വർഗം നൽകാനും കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും […]