District News

കോട്ടയത്ത് ലൗ ജിഹാദ് പരാമർശം: പി.സി. ജോർജിനെതിരേ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം

കോട്ടയം: വിവാദ ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ‌ എംഎൽഎയുമായ പി.സി. ജോർജിനെതിരേ കേസെടുത്തേക്കില്ല. പി.സി. ജോർജിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും മതത്തിന്‍റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് പരാമർശിച്ചിരുന്നില്ല. അതിനാൽ പരാമർശത്തിൽ കേസെടുക്കാനുള്ള കുറ്റങ്ങൾ ഇല്ലെന്നാണ് പോലീസിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. […]

District News

കോട്ടയം വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെ പിന്തുണച്ച് മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ്

കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെ പിന്തുണച്ച് മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ്. പിസി ജോർജിൻ്റെ നാവ് ആർക്കു വേണ്ടിയും പൂട്ടിക്കെട്ടി പൊലീസിന്‍റെ കൈയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. വിദ്വേഷ പ്രസംഗം എന്ന പേരിൽ പറയുന്നത് അദ്ദേഹത്തിൻ്റെ മുന്നിൽ വരുന്ന തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടലാണെന്നും ഷോണ്‍ […]

District News

ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസിനുള്ളിൽ കല്യാണം കഴിപ്പിച്ചയയ്ക്കണം; വിവാദ പരാമർശവുമായി പി.സി. ജോർജ്

കോട്ടയം: വിവാദ പരാമർശവുമായി വീണ്ടും പി.സി. ജോർജ്. കേരളത്തിൽ കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും അതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നും പി.സി. ജോർജ് വ്യക്തമാക്കി. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികൾ പെൺമക്കളെ 24 […]

District News

പി.സി. ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്

കോട്ടയം: പി.സി. ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്നും ഷോൺ പറഞ്ഞു. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ […]

District News

മതവിദ്വേഷ പരാമർശക്കേസ്; പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു കഴിഞ്ഞ ദിവസമാണ് പിസി ജോർജ് […]

District News

പി സി ജോർജിന് ആരോഗ്യപ്രശ്നം; കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

കോട്ടയം: കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ […]

Keralam

‘പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗം’ ; സന്ദീപ് വാര്യര്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന് സന്ദീപ് വാര്യര്‍. നേരത്തെ സമാനമായ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഔത്സുക്യം എന്തുകൊണ്ടാണ് ഇപ്പോള്‍ കാണിക്കാത്തതെന്ന് സന്ദീപ് ചോദിച്ചു. പിസി ജോര്‍ജ് നടത്തിയിട്ടുള്ള പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ടായതിന് പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള […]

District News

പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പിസി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ […]

District News

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

കോട്ടയം :ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് […]

Keralam

മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും. […]