Keralam

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ശിപാർശ തള്ളി മന്ത്രിസഭായോഗം

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. 60 വയസാക്കണമെന്ന ശിപാർശ മന്ത്രിസഭായോഗം തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല ശിപാർശയായിരുന്നു 60 വയസാക്കണമെന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ശിപാർശ തള്ളിയത്. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. […]

Keralam

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ; പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി. ധന വകുപ്പ്‌ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. […]

India

80 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്, പുതുക്കിയ വിജ്ഞാപനമായി

ന്യൂഡല്‍ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കംപാഷനേറ്റ് അലവസന്‍സില്‍ പഴ്സനല്‍ മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കുമാണ് അലവന്‍സിന് അര്‍ഹത. 80നും 85നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം […]

Keralam

കെ എസ് ആർ ടിസി മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. […]

Keralam

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. പെന്‍ഷന്‍ കിട്ടാതെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുത്. ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും കോടതി […]

Keralam

പെൻഷൻ മുടങ്ങിയതിൽ ജീവനക്കാരൻ്റെ ആത്മഹത്യ; കെഎസ്ആർടിസി വീഴ്ച ആവർത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: രണ്ട് മാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആ‍ർടിസി റിട്ട. ജീവനക്കാരാൻ ആത്മഹത്യ ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിം​ഗിൾ ബെഞ്ച് വിശദീകരണം തേടി. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് […]

No Picture
Keralam

ക്ഷേമപെന്‍ഷന്‍ കൂട്ടും; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി […]

No Picture
Keralam

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.  

India

ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ വെരിഫിക്കേഷൻ; ദേശീയ പെൻഷൻ സ്‌കീമിലുള്ളവർ ചെയ്യേണ്ടത്

ദില്ലി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി. ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്.  ദേശീയ പെൻഷൻ […]

Keralam

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ […]