Keralam

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു

തൃശൂര്‍: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ […]

Keralam

പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ കമ്പനി അടച്ചു പൂട്ടിച്ചു

ഏലൂർ: പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ എടയാറിലെ ചെറുകിട വ്യവസായശാല അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. ചെറുകിട വ്യവസായ ശാലയായ സീജി ലൂബ്രിക്കൻസിനാണ് ബുധനാഴ്ച രാവിലെ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയത്. ഈ വ്യവസായശാലയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2.40 നോടെ പെരിയാറിലേക്ക് മലിനജലം […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി, മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത് ; വരാപ്പുഴ അതിരൂപത

കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയിൽ വിശദീകരിച്ച മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസില്‍. യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു വരാൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷൻ കൗൺസില്‍ ആവശ്യപ്പെട്ടു. […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം : പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം […]

Keralam

പെരിയാർ നദിയിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നാശനഷ്ടം

പെരിയാർ നദിയിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നാശനഷ്ടം ഉണ്ടായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് 6.52 കോടിയുടെ നഷ്ടവും 7 കോടി രൂപയുടെ മത്സ്യനാശവും സംഭവിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നഷ്ടം സംഭവിച്ച കർഷകർക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം […]