Keralam

‘സിപിഐഎമ്മിനോട് സഹതാപമാണ്, രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; രമേശ് ചെന്നിത്തല

സിപിഐഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഐഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് […]

Keralam

‘സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ : വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ പത്രപരസ്യത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ബിജെപിക്ക് വേണ്ടിയാണ് സിപിഐഎം വര്‍ത്തമാനം പറയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്ത് സമാധാനത്തിന് വേണ്ടി ശ്രമിക്കുകയാണ് സാദിക് അലി തങ്ങള്‍. അങ്ങാടിപ്പുറം […]

Keralam

കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍, എന്നിട്ടാണ് എന്നെ ശപിക്കുന്നത്: വി ഡി സതീശന്‍

വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷന്റേയും […]

Keralam

‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്; ചിലര്‍ അത് വര്‍ഗീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു’: എം വി ഗോവിന്ദന്‍

സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് എന്നര്‍ത്ഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല […]

Keralam

‘ബാബറി മസ്‌ജിദ്‌ തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത്‌ കോൺഗ്രസ്’; മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം വലതുപക്ഷ മാധ്യമങ്ങൾ മഹത്വവത്‌കരിക്കുന്നു. ഇതുവരെ ചെയ്‌ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുന്നു. ബാബറി മസ്‌ജിദ്‌ തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത്‌ കോൺഗ്രസ്. അന്ന് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് പോയി […]

Keralam

‘പി വി അന്‍വറിനു പിന്നില്‍ അധോലോക സംഘം’; പി ശശി ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി

കണ്ണൂര്‍: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അന്‍വറിനെ കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി പറഞ്ഞു. തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ചു […]

Keralam

‘സഹകരണ മേഖലയെ അഴിമതിരഹിതമായി നിലനി൪ത്തണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനി൪ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയ൯. 71 ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം. അപൂ൪വമായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ സഹകരണ മേഖലയുടെ […]

Keralam

മുനമ്പത്ത് തൽപരകക്ഷികൾക്ക് അവസരമൊരുക്കരുത്; സർക്കാർ അടിയന്തര നടത്തണമെന്ന് ബിഷപ് തോമസ് ജെ നെറ്റോ

മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നു. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. മുഖ്യമന്ത്രി അനുഭാവപൂർവം നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം. നടക്കുന്നത് […]

Keralam

‘വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് പിണറായി വിജയൻ വ്യാജ വാഗ്ദാനം നൽകുന്നു’; പ്രകാശ് ജാവദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണം. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ […]

Keralam

മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പമോ ഇരകള്‍ക്കൊപ്പമോ? വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രമേയത്തില്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: മുനമ്പം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി […]