General

വരവ് കൂടി, ചെലവ് കുറഞ്ഞു; തനത് നികുതി വരുമാനത്തില്‍ മാത്രം 23 ശതമാനം വര്‍ധന, റവന്യൂകമ്മിയില്‍ ഗണ്യമായ കുറവ്; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം കൂടിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തനത് നികുതി വരുമാനത്തില്‍ 23.36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 71,968.16 കോടിയായാണ് തനത് നികുതി വരുമാനം ഉയര്‍ന്നത്. നികുതിയേതര വരുമാനത്തിലും വര്‍ധന ഉണ്ടായി. 44.50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 15,117.96 കോടിയായി നികുതിയേതര വരുമാനം വര്‍ധിച്ചതായും […]

Keralam

ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി

ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി. സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് വി. ജോയി എം എല്‍ എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഒരേ വിഷയത്തില്‍ വീണ്ടും സബ്മിഷന്‍ കൊണ്ടുവന്നത് ചട്ട ലംഘനമാണെന്നും […]

Keralam

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ […]

Keralam

‘കത്ത് കിട്ടി, മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ ഏറെ സന്തോഷം’: പ്രതികരിച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണോ ഹിന്ദു പറഞ്ഞതാണോ ശരിയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദുവിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ […]

Keralam

‘ഒന്നും തന്നെ മറയ്ക്കാനില്ല’; മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തിലുള്‍പ്പെടെ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വൈകിയെന്ന ഗവര്‍ണറുടെ ആരോപണം മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ […]

Keralam

പോലീസിന്റെ രക്ഷാപ്രവര്‍ത്തനമെന്ന വിവാദ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍; റിപ്പോര്‍ട്ട് ഉടന്‍

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഉടന്‍. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ […]

Keralam

സ്വര്‍ണക്കടത്ത് ദേശവിരുദ്ധമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതുവരെ ചോദ്യം തുടരാന്‍ ഗവര്‍ണര്‍; വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ കത്തയച്ചേക്കും. അതിനുള്ള വിവരങ്ങള്‍ രാജഭവന്‍ തേടുന്നതായാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്ഭവനെ അറിയിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ […]

Keralam

മലയാളികൾക്ക് അവസരം; മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് […]

Keralam

‘ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഉത്തരവ്’, : മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവില്‍ ഇപി ജയരാജന്‍

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട കോടതി നടപടിയില്‍ വിമര്‍ശനവുമായി ഇപി ജയരാജന്‍. കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ പി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹര്‍ജിയാണിതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഉത്തരവെന്നും പരാതി എറണാകുളം സിജെഎം കോടതിയുടെ പരിധിയില്‍ […]

Keralam

‘രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം, അന്വേഷണം സത്യസന്ധമാകണമെന്ന് വി.ഡി സതീശന്‍

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പോലീസ് […]