Keralam

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ ; മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ […]

Keralam

‘ആശമാർക്കായി ബിജെപി രാപ്പകൽ സമരം നടത്തും; വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു’: കെ സുരേന്ദ്രൻ

ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് ബിജെപി 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടകക്കെെ പുനരധിവാസം പാളി. സമ്പൂർണ പരാജയം. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി […]

Keralam

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയം; അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടർ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് […]

Keralam

സംസ്ഥാനത്തെ ലഹരി വ്യാപനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി റിസ

കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരി നിർമാണം, സംഭരണം, വിതരണം ഇവ നടത്തുന്നവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ‘സീറോ സഹിഷ്ണുത നയം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി- റിസ കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും […]

Keralam

കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായക മുന്നേറ്റം; RCCയിൽ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആര്‍.ടി. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ […]

Keralam

ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ, പിന്തുണ ഉറപ്പെന്ന് പിണറായി

ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് പഴനിവേൽ ത്യാഗരാജൻ […]

Keralam

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം […]

Keralam

‘പിണറായി മാറിയാൽ സിപിഎമ്മിൽ സർവനാശം, മൂന്നാം തവണയും മുഖ്യമന്ത്രിയാകണം’

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല എന്നും […]

Keralam

‘നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നത്, അടിസ്ഥാന നയം ഇടതുമുന്നണിയുടേത്’;മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും നയരേഖയിലെ അടിസ്ഥാന നയം ഇടതുമുന്നണിയുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയരേഖയുടെ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകുമെന്നും ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. ‘നവകേരള രേഖയില്‍ […]

Keralam

‘കേന്ദ്രത്തിന് കേരള വിരുദ്ധ സമീപനം; യുഡിഎഫ് എല്ലാ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ചു’; പിണറായി വിജയന്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെയും കേരളത്തിലെ പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ നിന്ന് കേരള വിരുദ്ധ സമീപനം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു സമീപനം സാധാരണ ഗവണ്‍മെന്റിനുണ്ടാകേണ്ടതല്ലെന്നും ആ മനോഭാവം വരുന്നത് കേന്ദ്രത്തില്‍ ഇന്ന് ഭരണ നേതൃത്വം വഹിക്കുന്ന ബിജെപിയില്‍ […]