Keralam

‘എഡിജിപിക്ക് വീഴ്ചയുണ്ടായി, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി’; എം.വി ഗോവിന്ദൻ

സർക്കാരിനും പാർട്ടിക്കും എതിരായ വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശമുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നും […]

Keralam

മുഖ്യമന്ത്രിയുടെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജണ്ട; പോലീസ് അടിമക്കൂട്ടമായി മാറിയെന്ന് വിഡി സതീശന്‍

കണ്ണൂര്‍: സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ സംഘ് പരിവാര്‍ അജന്‍ഡയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും അതിനുശേഷം നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി […]

Uncategorized

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 […]

Keralam

വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ […]

Keralam

എഡിജിപി അജിത് കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്ന് മുഖ്യമന്ത്രി വ്യക്താക്കി. എഡിജിപിക്കെതിരായ മുന്‍ ആരോപണങ്ങള്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് അടുത്ത […]

Keralam

‘വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’; അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെ ടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു. സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]

Keralam

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എങ്ങനെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി?: രമേശ് ചെന്നിത്തല

വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്നു വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി […]

Keralam

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തി, മുഖ്യമന്ത്രി മറുപടി പറയേണ്ടത് ഒഴിവാക്കി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ പരാതി

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ വെട്ടിനിരത്തിയെന്ന് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. നിയമസഭയില്‍ […]

Keralam

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ്  റിപ്പോര്‍ട്ട് .പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം […]