Keralam

‘പിവി അന്‍വറിനെതിരെ നടപടിയെടുക്കുമോ?; പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രി പ്രതിയാകും’

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ഇതിനു മാധ്യമപ്രവര്‍ത്തകര്‍ […]

Keralam

പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; വി.ഡി സതീശൻ

തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന […]

Keralam

മുണ്ടകൈ ഉരുൾപൊട്ടൽ പുനരധിവാസം; കള്ളപ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം

വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സമാനതകളില്ലാത്ത ദുരന്തമാണ്‌ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലുണ്ടായത്‌. നൂറുകണക്കിന്‌ മനുഷ്യരുടെ ജീവനും, സ്വത്തുവകകളുമാണ്‌ അപകടത്തില്‍ നഷ്ടമായത്‌. വയനാടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ മാതൃകാപരവും, പ്രശംസനീയവുമായ നിലയിലാണ്‌ സംഘടിപ്പിച്ചത്‌. വയനാടിന്റെ […]

Keralam

‘ബിജെപിക്ക് സർവ്വാധികാരം നൽകാനുള്ള അജണ്ട’; ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമർശിച്ച് മുഖ്യമന്ത്രി

‘രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന്‌ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര […]

Keralam

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍, ആറ് മൊബൈല്‍ കോടതികള്‍ ഇനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. ഇതിനായി […]

Keralam

പുറത്ത് വന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല, വയനാട് പുനര്‍നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശം; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം […]

Keralam

‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’: കെ സുരേന്ദ്രൻ

ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സർക്കാർ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയിൽ ദുരന്തബാധിതരെ സഹായിച്ചപ്പോൾ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സർക്കാർ ചിന്തിച്ചത് എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ […]

Business

‘രാജ്യത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടു, കേരളത്തിന്റെ വലിയ വികസനക്കുതിപ്പ്’: മുഖ്യമന്ത്രി

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടലെന്നും […]

Keralam

‘ശ്രുതിക്ക് സർക്കാർ ജോലി നൽകണം’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ച ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. കത്ത് പൂർണ രൂപത്തിൽ വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ […]

Keralam

സമാനതകളില്ലാത്ത ധീരനേതാവ്; ഹൃദയഭാരത്തോടെ ആദരാഞ്ജലികള്‍; മുഖ്യമന്ത്രി

കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നിയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ […]