Keralam

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി: മന്ത്രി പി രാജീവ്

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് […]

Keralam

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറിന് കത്തയച്ചു

തിരുവനന്തപുരം: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതശരീരം റഷ്യയിലെ റോസ്തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് […]

Keralam

വയനാട്ടില്‍ കേന്ദ്ര സഹായം തേടി കേരളം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും. 2000 കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തബാധിതരെ […]

Keralam

ദുരിതാശ്വാസ നിധി: സമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കില്ല, പിഎഫ് ലോണ്‍ അപേക്ഷയ്ക്കും തടസമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പിഎഫ് ലോണ്‍ […]

Keralam

‘ഒരു ഡ്രൈവര്‍ക്കെന്താണ് ഇത്ര പ്രാധാന്യമെന്ന് ചോദിക്കരുതായിരുന്നു’; ഷിരൂര്‍ സംഭവത്തില്‍ കര്‍ണാടക പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഷിരൂര്‍ മണ്ണിടിച്ചില്‍ ദൗത്യത്തില്‍ കര്‍ണാടക പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു. സാമൂഹൃ പ്രതിബദ്ധയില്‍ കേരള പോലീസ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു കര്‍ണാടക പോലീസിനെ വിമര്‍ശിച്ചും കേരള […]

Keralam

ഒരാൾ പോലും അവശേഷിക്കാതെ 17 കുടുംബം; ഒറ്റ ബന്ധുക്കൾ പോലുമില്ലാതെ അഞ്ചുപേർ

തിരുവനന്തപുരം: വയനാട് ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരനധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരുടെയും […]

Keralam

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. […]

Keralam

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം; മുഖ്യമന്ത്രി

വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാൻ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നും. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്നും […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; സംഭാവന 110 കോടി കടന്നു

വയനാടിന് കൈത്താങ്ങായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന നൂറ് കോടി കടന്നു. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയില്‍ നിന്ന് […]