Keralam

പിണറായി സൂക്ഷിക്കേണ്ടതായിരുന്നു, തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. സ്ഥാനത്തിരിക്കുമ്പോള്‍ […]

Keralam

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഇടതുപക്ഷം എന്റെ ഹൃദയപക്ഷം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പത്തനംതിട്ട: സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ നേര്‍ക്കുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വിഷയം അവസാനിച്ചു. […]

Keralam

‘600 വാഗ്ദാനങ്ങള്‍ പാലിച്ചു’; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. എല്‍ഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 4,03,811 പേര്‍ക്ക് വീട് നല്‍കി. 2021-ന് ശേഷം 1,41,680 വീടുകള്‍ […]

Keralam

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ […]

Keralam

‘ഹൈക്കോടതി അവസാന കോടതിയല്ല, സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രിം കോടതിയെ സമീപിക്കും’: ഇ പി ജയരാജൻ

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രിം കോടതിയിയെ സമീപിക്കും. അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. […]

Keralam

സോളാർ സമരം ന്യായമില്ലാത്തതായിരുന്നു, അത് പിണറായി വിജയന് അറിയാമായിരുന്നു’; ചാണ്ടി ഉമ്മൻ

സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നത്. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അത് പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് വർഷം കൊണ്ട് അത് തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജ […]

Keralam

കളക്ടർ വിളിച്ചാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും: കെ മുരളീധരൻ

കോഴിക്കോട്: വടകര സർവകക്ഷി യോഗം നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കളക്ടർ ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആവശ്യമെങ്കിൽ യോഗം വിളിക്കട്ടെ വിളിച്ചാൽ പങ്കെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു […]

Keralam

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്‍ക്കാരിൻ്റെയും പാര്‍ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്‍ച്ചയ്ക്ക് പിന്നില്‍ ഇടതുപക്ഷ വിരോധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രിയോട് സഹതാപമേയുള്ളൂ. മറുപടി പറയേണ്ട കാര്യമില്ല. […]

Keralam

ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ […]

Keralam

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഇപി. എന്നാൽ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും. അത്തരക്കാരുടൊപ്പമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടതായിരുന്നെന്നും മുൻപും ഇപി ഇത്തരം കാര്യങ്ങളിൽ ജാഗ്രത […]