Keralam

സെക്രട്ടറി സ്ഥാനത്തിന് എതിരാളികളില്ല; പിണറായിക്ക് ഇളവ് നല്‍കുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച്

സി പി എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവില്‍ 79 കാരനായ പിണറായിക്ക് ഒരു ടേം കൂടി ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായിയെ മുന്‍നിര്‍ത്തി വിജയം നേടുകയെന്നതാണ് സംസ്ഥാന ഘടകത്തിന്റെ […]

Keralam

നിലപാട് മാറ്റി ശശി തരൂർ, സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്; സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലതെന്ന് തരൂർ

കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായി ശശി തരൂർ. കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിലാണ് നിലപാട് മാറ്റം. അവകാശവാദങ്ങൾ മാത്രമാണുള്ളത്. കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമാണ്. പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും ശശി തരൂർ വ്യക്തമാക്കി. കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം.എന്നാൽ കേരളത്തിലെ […]

Keralam

സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ, സർക്കാരിൻ്റെ പിടിപ്പുകേടും അലംഭാവവുമാണ് കാരണം; കെ സുരേന്ദ്രൻ

സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ട്. പുറത്തു നിന്നുള്ള ശക്തികൾ കുട്ടികളെ ക്യാരിയേഴ്സാക്കി മാറ്റുകയാണ്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ […]

Keralam

‘ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ വേറൊരു കാഴ്ചയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ’; മുഖ്യമന്ത്രി

കേരളത്തിൻ്റെ മാറ്റമാണ് DYFIയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചിന്തകളിൽ ഏത് തരത്തിൽ മാറ്റം വരുന്നു എന്നതിൻ്റെ തെളിവ് കൂടിയാണിത്. ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ ഇത്തരമൊരു പരിപാടി വേറൊരു കാഴ്ചയാണ്. DYFI യുടെ വേറിട്ട പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ. മാധ്യമങ്ങൾ അപഥ […]

Keralam

‘കേരളത്തിൽ എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും, 2026ലെ മുഖ്യമന്ത്രിയെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ’; എം.വി.ഗോവിന്ദൻ

കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തൽ വരുത്തിയാണ് സമ്മേളനങ്ങൾ സമാപിച്ചത്. കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. അത് ലക്ഷ്യമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. 2026 ൽ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ. […]

Keralam

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ പിണറായിക്ക് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ എം […]

Keralam

‘ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർ എസ്‌ എസ്‌ നിലവാരത്തിലേക്ക് CPIM എത്തി, പിണറായിസത്തിനെതിരെ പോരാടും’: പി വി അൻവർ

ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ്‌ എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ […]

Keralam

‘പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറിച്ചല്ലല്ലോ’; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തരൂരിനെ പിന്തുണച്ചത്. തരൂര്‍ പറഞ്ഞത്, […]

Keralam

‘ആശാവർക്കർമാർ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയൻ, സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും, ഞങ്ങൾ തെരുവിലേക്ക് ഇറങ്ങും’: രാഹുൽ മാങ്കൂട്ടത്തിൽ

ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC മെമ്പർമാർക്ക് പണം അനുവദിക്കുന്നത്. അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് […]

Uncategorized

4200 തൊഴിലവസരങ്ങള്‍, തിരുവനന്തപുരത്തും കാസര്‍കോടും പുതിയ ആശുപത്രികള്‍; 850 കോടി നിക്ഷേപവുമായി ആസ്റ്റര്‍

കൊച്ചി: പ്രമുഖ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് […]