Uncategorized

എല്ലാം സുതാര്യം; യൂസര്‍ ഫീ വരുമാനത്തില്‍ നിന്ന് കിഫ്ബി വായ്പ തിരിച്ചടയ്ക്കാം; ഗ്രാന്റ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് കിഫ്ബിയുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള വരുമാനമെന്ന നിലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി കിഫ്ബിയ്ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് ഘട്ടംഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തിക്കപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും പ്രതിപക്ഷ നേതാവ് കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കില്‍ […]

Keralam

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ […]

Keralam

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’; മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫോർട്ട്‌ കൊച്ചിയിൽ  ഡി.വൈ.എഫ്.ഐ […]

Keralam

‘കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതുകൊണ്ടാണ് ക്ഷേമപെൻഷൻ ഉയർത്താൻ കഴിയാത്തത്’: ധനമന്ത്രി

കേരളത്തിൻ്റെ ധനസ്ഥിതിയിൽ പുരോഗതി ഉണ്ട് എന്നാണ് ബജറ്റിൽ വ്യക്തമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻറെ ഭാവി വികസനത്തിനുള്ള ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഉണ്ട്. പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കപട കാര്യങ്ങളോ ഇല്ലാത്ത കാര്യങ്ങളോ അല്ല ബജറ്റിൽ അവതരിപ്പിച്ചത്. ഭൂനികുതി ഉയർത്തിയത് സാധാരണക്കാരെ ബാധിക്കില്ല.ടോൾ […]

Keralam

‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’; മുഖ്യമന്ത്രി

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക […]

Keralam

‘കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും, പിണറായി അധികം തമാശ പറയേണ്ട’: വി ഡി സതീശന്‍

കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്.അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു. […]

Keralam

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ വിമർശിച്ചു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു. തെരുവ് പട്ടിയെപ്പോലും പിടിക്കാൻ പാടില്ല. എൻ്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ […]

Keralam

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം; മറുപടി പറയാന്‍ താനില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ; നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല. കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് […]

Keralam

ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയും: കെ.സുധാകരന്‍ എംപി

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ […]

Keralam

ബജറ്റ് അവഗണനയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ബജറ്റ് അവഗണനയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേന്ദ്രം പകപോക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കണ്ണൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അര്‍ഹതയുള്ളത് കേന്ദ്ര ബജറ്റില്‍ നല്‍കിയില്ല. കേന്ദ്രം ഭരിക്കുന്ന […]