Keralam

വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളിക്കുന്നു, സെപ്തംബര്‍ 15 മുതല്‍ സമ്മേളനത്തിന് ശുപാര്‍ശ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടന ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ […]

Keralam

‘മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, പോയി കണ്ണാടിയിൽ നോക്കിയാൽ മതി; ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മന്ത്രിസഭയിലുണ്ട്’ ;വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു […]

Keralam

ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം, മലയോര ജനതക്ക് ആശ്വാസകരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കി: മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്. മലയോര […]

Keralam

വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി സംസ്ഥാന സർക്കാർ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി സംസ്ഥാന സർക്കാർ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം ഓണസഹായം ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 […]

Keralam

വെളിച്ചെണ്ണ ലിറ്ററിന് 339 രൂപ; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം; 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. 10ദിവസം നീളുന്ന ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നമ്മെ പ്രായസത്തിലാക്കാനുള്ള നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് […]

Keralam

20 കിലോ അരി 25 രൂപ നിരക്കിൽ! വെളിച്ചെണ്ണയും പരിപ്പുമടക്കം15 സാധനങ്ങൾ; സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുന്നത്‌. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. എല്ലാ […]

Keralam

മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു; അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. ഷെയ്ക്ക് ദർവേസ് […]

Keralam

‘അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടു, സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ ജൂതാഘോഷത്തിൽ പങ്കെടുന്നത് പോലെ’; രാജീവ് ചന്ദ്രശേഖർ

അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല പ്രതിഷേധ സമയത്ത് സി.പി.ഐ.എം എന്തൊക്കെ ചെയ്തു. തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത്. ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയം ഇനി നടക്കില്ല.സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ […]

Keralam

പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം! 60 വയസിന് മുകളിലുള്ള 52,864പേർക്ക് ഉത്സവ ബത്ത നൽകും

സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത നൽകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം […]

Keralam

റോഡ് പരിപാലനത്തിലെ വീഴ്ച, മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു: മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു […]