Uncategorized

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാർ ​ഗാന്ധിയെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ […]

Keralam

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു; അസമിലും കേസ്

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു. മുംബൈ പൊലീസിന് പിന്നാലെ അസമിലും കേസെടുത്തു. കൂടുതൽ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. മുംബൈ പൊലീസിന് പരാതി നൽകിയവരിൽ രാഹുൽ ഈശ്വറും ഉണ്ട്. റൺവീറിനൊപ്പം ഷോയിൽ പങ്കെടുത്ത നാലുപേരെ കൂടി പ്രതി ചേർത്തു. പ്രമുഖ […]

Keralam

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട്, ഡിഐജി എന്നിവർക്കെതിരെ കേസെടുത്തു

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസടുത്തത്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി […]

Keralam

‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, മർദിച്ചു’; SFIക്കെതിരെ വിദ്യാർഥിയുടെ പരാതി; ഏഴുപേർക്കെതിരെ കേസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച് മർദ്ദനമേറ്റത്. സംഭവത്തിൽ ഏഴുപേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. എസ്എഫ്‌ഐ പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന […]

Keralam

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവം; കേസെടുത്ത് പോലീസ്; ബസിൽ വിശദമായ പരിശോധന നടത്തും

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും. എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട് എന്നായിരുന്നു പ്രാഥമിക നിഗമനം. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ […]

Keralam

അർജുന്റെ കുടുംബം നൽകിയ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. […]

Keralam

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി. രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി. എന്നാല്‍ ശശിധരനാണ് കബളിപ്പിക്കുന്നത് എന്ന് മനാഫ് പ്രതികരിച്ചു.  കല്ലായിപ്പുഴയോട് ചേര്‍ന്ന് പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ […]

Keralam

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തരുതെന്ന് കോടതി നിർദേശം. തിരുവനന്തപുരം മൂന്നാം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് […]

District News

സിപിഎമ്മിനെ വിമര്‍ശിച്ചു; വാട്സാപ്പ് അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു പൊലീസ്

കോട്ടയം: സിപിഎമ്മിനെ വിമർശിച്ചതിന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതായി പരാതി. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചു പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. സിപിഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി സതീഷിന്റെ പരാതിയിലാണ് നടപടി.  ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, […]