Keralam

കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത.  കൂരാച്ചുണ്ടിലും കക്കയത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു.  അഡിഷണൽ എസ് പി എജെ ബാബുവിൻ്റെ നേതൃത്വത്തിൽ 800 ഓളം പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചു.  എട്ട് ഡിവൈഎസ്പിമാർക്കാണ് ചുമതല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കൂരാച്ചുണ്ടിൽ […]

Keralam

മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്

കൊച്ചി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്.  കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരാമ്മയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.  പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി.  എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ […]

India

സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ച് പൊലീസുകാരൻ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. സുരക്ഷാ ചുമതലയുളള  പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്.  യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്.  […]

District News

പള്ളി ഗ്രൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം, തടഞ്ഞ വൈദികനെ ഇടിപ്പിച്ച് വീഴ്ത്തി;പത്ത് പേർ കസ്റ്റഡിയിൽ.

പൂഞ്ഞാര്‍;പള്ളി ഗ്രൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയത് തടഞ്ഞ വൈദികനെ ബൈക്കിടിപ്പിച്ച കേസിൽ 6 പേർ കസ്റ്റഡിയിൽ. പൂഞ്ഞാര്‍ സെൻ്റെ മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെയാണ് വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് […]

Keralam

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം; വ്യാജ ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് […]

Keralam

ടെലിഗ്രാം ഗ്രൂപ്പുകളിലെ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നടത്തി കേരളാ പോലീസ്. നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള തട്ടിപ്പുകളിൽ നിന്നും അധികവും ടെലിഗ്രാം മുഖേനയാണെന്നും ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങളൊഴികെ എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. മറ്റുള്ള ഗ്രൂപ്പ് അംഗങ്ങളും തട്ടിപ്പുകാരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയെന്ന് അറിയുന്നത് അവസാന […]

Keralam

പൊലീസ് നടപടിയുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങള്‍ക്ക് പകര്‍ത്താം, മാന്യമായി പെരുമാറണം; ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വീണ്ടും സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ലെന്നും സർക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങളുമായി […]

District News

തിരക്കിൽ കുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട; ശബരിമലയിൽ ടാഗ് സംവിധാനവുമായി പൊലീസ്

ശബരിമലയിൽ കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകും. സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഇനി മുതൽ ഒരു ടാഗ് ഉണ്ടാകും. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ ടാഗ് ഇടുന്നത്. ഒറ്റ […]

Keralam

സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; പൊലീസ് നടപടി കടുപ്പിക്കുന്നു

സാമൂദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാകുന്നു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ വിവരശേഖരണത്തിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷം പ്രചാരണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. സന്ദേശങ്ങളുടെയും […]

Keralam

ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, […]