
Keralam
വയനാട് ഉരുൾപൊട്ടൽ ; സഹായ വാഗ്ദാനവുമായി തമിഴ്നാട്
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സഹായ വാഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. എൻഡിആർഫ് സംഘവും ഫയർഫോഴ്സും ദുരന്തമേഖലയിലുണ്ട്.മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. […]