Keralam

‘199 രൂപയ്ക്ക് A+; SSLC സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും വാട്ട്‌സ്ആപ്പില്‍ കിട്ടും’; വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്

ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ് രംഗത്ത്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്ന് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു […]

Keralam

ചോദ്യപേപ്പർ ചോർച്ച; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടികൾ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ […]

Keralam

‘കെ.എസ്.യു പറഞ്ഞതാണ് ശരി’ ; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. കെ.എസ്.യു ഉന്നയിച്ച ആരോപണം മുഴുവന്‍ ശരിയാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായെന്നും ഇദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം, അറസ്റ്റ് ചെയ്യണം. ഒരു പ്യൂണില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. […]

Keralam

ചോദ്യപേപ്പർ ചോർച്ച കേസ്; അധ്യാപകരുടെ വീട്ടിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്

ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകരുടെ വീട്ടിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷൻസിലെ അധ്യാപകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകർ ഹാജരായിരുന്നില്ല. ഇവർ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയ രണ്ട് അധ്യാപകരുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ക്രൈംബ്രാഞ്ച് […]

Keralam

ചോദ്യ പേപ്പർ ചോർച്ച; എം ഷുഹൈബിനെ കണ്ടെത്താൻ അന്വേഷണ സംഘം; മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 31ന് പരി​ഗണിക്കും

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒളിവിൽ കഴിയുന്ന എം എസ് സൊലൂഷൻസ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും […]

Keralam

ചോദ്യപേപ്പർ ചോർച്ചാ കേസ്; ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങൾ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിർദേശം. […]

Keralam

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു; തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തി എഫ്ഐആർ

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പ് ഉള്‍പ്പെടെ 7 വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. നിലവില്‍ കൊടുവള്ളി സ്വദേശി ഷുഹൈബിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനായി ആരെയൊക്കെ ഉപയോഗിച്ചു എന്നത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ കണ്ടെടുത്തും. ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നും […]

Keralam

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രത്യേക സമിതിയുടെയും ക്രൈബ്രാഞ്ചിന്റേയും അന്വേഷണം ആരംഭിച്ചു

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക സമിതിയുടെയും ക്രൈബ്രാഞ്ചിന്റേയും അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ആറംഗ സംഘം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കും. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി […]

Keralam

ചോദ്യപേപ്പർ ചോർച്ച; യൂട്യൂബ് ചാനൽ ഉടമകളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

സർക്കാർ സർവീസിലുള്ള അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നൽകി. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സാഹചര്യത്തിലാണ് ട്യൂഷൻ സെന്ററുകളിലും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും പഠിപ്പിക്കുന്ന സർക്കാർ അധ്യാപരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. നാളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം […]

Keralam

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി പി.എസ്.സി

ചോദ്യപേപ്പർ തലേദിവസം സൈറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി. ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞാണെന്നും ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് സമയമാറ്റത്തിന് പിന്നിലെന്നും പി.എസ്.സിയുടെ വിശദീകരരണം. സാങ്കേതിക വിഭാഗം പരിശോധന നടത്തിയതായി പി.എസ്.സി അറിയിച്ചു. വിഷയം ഗൂഗിളിനെ അറിയിച്ചെന്ന് അധികൃതർ വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്ത […]