Health

പേവിഷബാധ: ലോകത്ത് ഓരോ പത്തുമിനിട്ടിലും ഒരാള്‍ മരിക്കുന്നു; ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധയേറ്റ് ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. […]

Keralam

വളര്‍ത്തുനായ കടിച്ചതിന് സ്വയം ചികിത്സ; ഹോമിയോ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. പേവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുന്‍പ് വളര്‍ത്തുനായ യുവതിയെ കടിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് […]

Keralam

നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഈ മാസം ഒമ്പതാം തീയതിയാണ് കുട്ടിക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചത്ത […]

District News

വൈക്കത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനൊന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ […]