India

രാഹുല്‍ഗാന്ധിയും , കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ […]

India

നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലി, വനിതകള്‍ക്ക് 50% സംവരണം; രാഹുലിൻ്റെ പ്രഖ്യാപനം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുലിൻ്റെ പ്രഖ്യാപനം. സ്ത്രീകളെ […]

India

കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.  അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും. ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത […]

India

രാഹുൽ ഗാന്ധി വയനാടിനെ കൈവിടില്ല?;വയനാട്ടിലും,അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.  രാഹുലിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ട്.  മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുൽ ഹൈക്കമാൻഡ് നേതൃത്വത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല.  കേരളത്തിൽ കോൺഗ്രസ് – ഇടത് പോരാട്ടത്തെ ന്യായീകരിച്ച് കോൺഗ്രസിൻ്റെ ദേശീയ […]

India

‘രാഹുല്‍ നമ്മുടെ നേതാവ്, ജോഡോ യാത്രയില്‍ അണിചേരൂ’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍നാഥ്

ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ‘നമ്മുടെ നേതാവെ’ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ്‌ കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ […]

India

അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ ആള്‍ജാമ്യവും രാഹുല്‍ ഗാന്ധി നല്‍കണം. 2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് […]

India

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തും; ഇത് പാവപ്പെട്ടവരുടെ പ്രശ്‌നം: രാഹുല്‍ഗാന്ധി

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ഗാന്ധി എംപി. നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും  രാഹുല്‍ഗാന്ധി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ജാതി സെന്‍സസ് […]

No Picture
District News

പുതുപ്പള്ളിയില്‍ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയെത്തും

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയേക്കും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ പുതുപ്പള്ളിയിലെത്തുമെന്നാണ് എഐസിസി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉടനീളം നടന്ന നേതാവാണ് ചാണ്ടി ഉമ്മന്‍. രാഹുല്‍ എത്തുന്നത് ചാണ്ടി ഉമ്മന്റെ […]

India

തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരിച്ച് നൽകി

ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ കിട്ടി. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും തിരികെ കിട്ടിയത്. ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.  ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന […]

Local

അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി

അതിരമ്പുഴ: രാഹുൽ ഗാന്ധി എം.പിയ്ക്ക് അയോഗ്യത കൽപിച്ച പ്രത്യേക കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതും വയനാട് എം.പിയായി രാഹുൽ ഗാന്ധിക്ക് തുടരാൻ കഴിയുമെന്നതും കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി. സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചതിനെ തുടർന്ന് അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ മൈതാനം […]