India

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ എത്തും. റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യ മുന്നണിയുടെ സീറ്റ്‌ വിഭജന ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകും.രാഹുലിന്റെ സന്ദർശനത്തിനുശേഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കാണ് കടക്കുന്നത്. […]

India

‘നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകി’; ഹരിയാന തോൽവിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ നേത്യത്വത്തിൽ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധിയുടെ വിമർശനം. പാർട്ടി താൽപ്പര്യത്തിന് പകരം നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ, നിരീക്ഷകർ […]

Keralam

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം : അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്.  2023 മാര്‍ച്ച് അഞ്ചിന് രാഹുല്‍ നടത്തിയ പരാമര്‍ശവുമായി […]

India

വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

ന്യൂഡല്‍ഹി : വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി. തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്.  ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ […]

India

ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. വോട്ടെടുപ്പ് അടുക്കുമ്പോള്‍ കണക്കൂകൂട്ടലുകള്‍ തെറ്റിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികളാണ് ബിജെപിയും കോണ്‍ഗ്രസും നേരിടുന്നത്. വിമതരുടെ സാന്നിധ്യമാണ് ഇരുപാര്‍ട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 13 നേതാക്കളെ പുറത്താക്കുകയും ഇവര്‍ വിമതരായി രംഗത്തെത്തുകയും ചെയ്തതാണ് […]

India

രാഹുല്‍ ഗാന്ധിക്ക് ഭീഷണി; എന്‍ഡിഎ നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ബിജെപി നേതാവ് തര്‍വിന്ദര്‍ സിങ്, ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്, കേന്ദ്ര മന്ത്രി […]

India

രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ നയിക്കുന്നത് രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ കുടുംബമാണ് അവരിൽ ജാഗ്രത പുലർത്തണം, ഭരണഘടന സംരക്ഷിക്കാൻ നടക്കുന്ന ചിലർ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ അമേരിക്കയിൽ പോയി എന്താണ് ചെയ്തതതെന്നും മോദി കുറ്റപ്പെടുത്തി. ജമ്മു കാശ്മീർ ദോഡയിലെ തെരഞ്ഞെടുപ്പ് […]

India

‘ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് ശീലമായി മാറി’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് […]

India

‘ആർഎസ്എസിന് മാത്രമല്ല, എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്’; രാഹുൽ ഗാന്ധി

ആർഎസ്എസിനെ കടന്ന് ആക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ആകട്ടെ, എല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടൺ സന്ദർശനത്തിനിടയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചില […]

India

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം, ഇനി തിരിച്ചുവരില്ല: അമിത് ഷാ

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു ഷായുടെ വാക്കുകള്‍. ബിജെപി ഭരണത്തിന് കീഴില്‍ കഴിഞ്ഞ 10 വർഷം ജമ്മു കശ്മീരിന് സുവർണകാലഘട്ടമായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും മുന്നേറ്റവും വികസനവും […]