India

ചായയ്ക്ക് അമിത വില ഈടാക്കിയതിന് 22,000 രൂപ പിഴ

തിരുവനന്തപുരം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ കാന്‍റീനിൽ നിന്നും നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി ശരിയാണെന്ന് കണ്ടതിനെ തുടർന്ന് 22,000 രൂപ പിഴയിട്ടു. ദക്ഷിണ മേഖലാ ജോയിന്‍റ് കൺട്രോളർ സി. ഷാമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി കാന്‍റീൻ […]

District News

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയില്ല; യാത്രക്കാർ ദുരിതത്തിൽ

കടുത്തുരുത്തി നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ( ആപ്പാഞ്ചിറ) ആവശ്യത്തിനുള്ള മേൽക്കൂരകൾ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. തിരുവനന്തപുരം – ന്യൂഡൽഹി റൂട്ടിൽ ദിവസേന സർവീസ് നടത്തുന്ന കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ഒട്ടനവധി ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ ആവശ്യത്തിന് മേൽക്കുര ഇല്ലാത്തതു മൂലം വേനൽക്കാലത്തും മഴക്കാലത്തും […]

Keralam

വോട്ടു ചെയ്യാന്‍ ! ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക സർവീസുമായി റെയിൽവേ

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടുചെയ്യുന്നതിനായി ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സർവീസുകള്‍ ഒരുക്കി ഇന്ത്യന്‍ റെയിൽവേ . കൊച്ചുവേളിയിലേക്കും കോഴിക്കോട് വഴി മംഗളൂരുവിലേക്കുമാണ് പ്രത്യേകം ട്രെയിനുകള്‍. ഏപ്രിൽ 25ന് സർ എം വിശ്വേശരയ്യ ടെർമിനൽ സ്റ്റേഷനിൽ നിന്ന് രണ്ട് ട്രെയിനുകളും പുറപ്പെടും. 06549/06550, 06553/06554 എന്നിവയാണ് ട്രെയിന്‍ നമ്പറുകള്‍. […]

India

യാത്രക്കാർക്കായി റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ

മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാൻഡുകൾ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി. ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ […]

India

തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ചെന്നൈ: മേലുദ്യോഗസ്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിൻ്റെ ആഘോഷമല്ലെന്നും […]

India

റെയിൽവേ യാത്രക്കാർ ടിക്കറ്റ് കൺഫേം ചെയ്ത ശേഷം മാത്രമേ പണം നൽകിയാൽ മതിയെന്ന് ഐആർസിടിസി

ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു.  ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത.  ഇപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ ഫീച്ചർ അവതരിപ്പിച്ചു.  ഓട്ടോ പേ എന്നാണ് ഈ ഫീച്ചറിൻ്റെ […]

Keralam

ട്രെയിന്‍ വൈകി, യാത്ര മുടങ്ങി; റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

മുന്നറിയിപ്പില്ലാതെ ട്രെയിൻ 13 മണിക്കൂര്‍ വൈകിയതുമൂലം യാത്ര മുടങ്ങിയ സംഭവത്തിൽ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരൻ. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതിനാൽ […]

Local

ഒടുവിൽ പരിഹാരമായി; പാലരുവിക്ക്‌ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു റെയിൽവേ

ഏറ്റുമാനൂർ: ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി. ഏറ്റുമാനൂരിനെ കൂടാതെ പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെ 6.45 ന് ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 […]

India

പിഴയിനത്തിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലധികം; വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ

ദില്ലി: പിഴയിനത്തിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലധികം വാങ്ങിയ വനിത ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ റോസലിൻ ആരോക്യ മേരിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഇതുവരെ പിഴയായി 1.03 കോടി രൂപ ഈടാക്കിയത്. ട്വിറ്ററിലാണ് റെയിൽവേ മന്ത്രാലയം […]

India

ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ റെയില്‍വേക്ക് പ്രതിദിനം ലഭിക്കുന്നത് ഏഴു കോടി രൂപ

ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. 2019 മുതല്‍ 2022 കാലത്താണ് ശരാശരി ഇത്രയും തുക ലഭിച്ചതെന്നാണ് റിപ്പോർട്. 31 കോടിയിലധികം ടിക്കറ്റുകളാണ് 2019-നും 2022-നുമിടയിലായി റദ്ദാക്കിയത്. ഇതുവഴി ഇന്ത്യന്‍ റെയില്‍വേക്ക് […]