Keralam

പത്മജയും പി സി ജോര്‍ജും; ബിജെപി ദേശീയ കൗൺസിലിൽ 30 അംഗങ്ങൾ

ദേശീയ കൗണ്‍സില്‍ അംഗങ്ങളായി മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ […]

Keralam

‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു. […]

Keralam

രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

കേരള ബിജെപിയിൽ ഇനി രാജീവ് ചന്ദ്രശേഖറിന്റെ കാലം. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. […]

Keralam

‘അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ട്’: സുരേഷ് ഗോപി

അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനം ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അന്തരീക്ഷം ഒരുങ്ങട്ടെ. കേരളത്തിന് ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. നേതൃത്വം ആവശ്യപ്പെട്ടാൽ കൂടുതൽ സമയം പാർട്ടി പ്രവർത്തനത്തിയായി ഇനിയും ഇറങ്ങും. കൂടെ സിനിമയും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി ഇനി […]

Keralam

‘ആശമാരുടെ വിഷയത്തിൽ കുറേപേർ രാഷ്ട്രീയം കളിക്കുന്നു’; രാജീവ് ചന്ദ്രശേഖർ

ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാമോഡൽ പറഞ്ഞു നടക്കുന്നവർ ശ്രമിക്കാത്തത് ശരിയായ […]

Keralam

‘മുഖ്യമന്ത്രിയുടെ സനാതനധർമ പരാമർശം നിരാശയിൽ നിന്ന്, ബിജെപി മാത്രമാണ് നീതിക്ക് വേണ്ടി പോരാടുന്നത്, 2026ൽ അക്കാര്യം മനസ്സിലാകും’: രാജീവ്‌ ചന്ദ്രശേഖർ

നിതേഷ് റാണയുടെ മിനി പാകിസ്താൻ പരാമർശത്തോട് പൂർണമായും വിയോജിക്കുന്നുവെന്ന് മുൻകേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. നാട്ടിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തെ താൻ അപലപിക്കുന്നു. കേരളത്തിലെ നേതാക്കൾ നിതേഷ് റാണയെ പിന്തുണയ്ക്കുന്നതിലും തനിക്ക് വിയോജിപ്പാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നേതാക്കൾക്ക് അവരുടെതായ അഭിപ്രായങ്ങൾ ഉണ്ട്. ഹമാസിന് അനുകൂലമായി […]

India

പൊതുപ്രവർത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ‘ബിജെപി പ്രവർത്തകനായി തുടരും’

ഡൽഹി: 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്റെ ശശി തരൂരിനോട് […]

India

മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നു: രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ് മണിശങ്കര്‍ അയ്യര്‍ കരുതുന്നത്. അയ്യരുടെ വാക്കുകളിലൂടെ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ എന്താണെന്ന് വ്യക്തമാവുകയാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ […]

Keralam

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകും; കെ സുധാകരൻ

കണ്ണൂർ: ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ സുധാകരൻ. ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച […]

Keralam

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി […]