Keralam

ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്; ആശമാരുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം, രമേശ്‌ ചെന്നിത്തല

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു മുഖ്യമന്ത്രി എന്തുകൊണ്ട് ആശമാരുമായുള്ള യോഗം വിളിക്കുന്നില്ല, ചർച്ച നടത്താൻ തയ്യാറാകണം. ഓണറേറിയം കേരളവും കേന്ദ്രവും കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രണ്ട് സർക്കാരുകളും […]

Keralam

‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും; മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; രമേശ് ചെന്നിത്തല

കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ എന്ന് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്ന് അദേഹം പറഞ്ഞു. അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. […]

Keralam

‘ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്, സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്’: രമേശ് ചെന്നിത്തല

ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെന്നിത്തല ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സ്ത്രീയാണെന്ന കാരണം കൊണ്ടു മാത്രം […]

Keralam

മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരിൽ വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടജീവിയെന്നോ പരനാറിയെന്നോ അല്ല വിളിച്ചതെന്നും, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചതെന്നും ചെന്നിത്തല. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും, അതിന്‍റെ പേരിലാണ് ഇത്രയും […]

Keralam

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്നഭിസംബോധന ചെയ്യാന്‍ പറ്റുമോ ? എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും […]

Keralam

‘സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നു; വിമുക്തി പരാജയപ്പെട്ട പദ്ധതി; ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം’; രമേശ് ചെന്നിത്തല

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും കേരളം കൊളംബിയ ആയി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവർന്നുവെന്ന് […]

Keralam

‘ലഹരിമാഫിയയുടെ അടിവേരറുക്കാൻ തെരുവുകളിലേക്കിറങ്ങാം, പുഞ്ചിരിക്കുന്ന നല്ല കേരളത്തെ രൂപപ്പെടുത്താം’; രമേശ് ചെന്നിത്തല

ലഹരിക്കെതിരെ പോരാടാന്‍ കേരള ജനതക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിൽനിന്ന മോചിപ്പിക്കണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിമാഫിയയുടെ അടിവേരറുക്കാൻ നമുക്ക് തെരുവുകളിലേക്കിറങ്ങാമെന്നാണ് രമേശ് ചെന്നിത്തല കുറിച്ചു. ലഹരിമാഫിയയുടെ അടിവേരറുക്കാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതിനായി രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും […]

Keralam

‘കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനനപദ്ധതിക്ക് മൗനാനുവാദം നല്‍കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുന്നു’; രമേശ് ചെന്നിത്തല

കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യും. […]

Keralam

ആശാ വർക്കർമാർക്ക് ഭക്ഷണ പൊതിയുമായി രമേശ് ചെന്നിത്തലയുടെ മകൻ

സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി. അത്താഴ ഭക്ഷണമാണ് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്.  “താൻ എ.ഡിയായ ശ്രേഷ്ഠ പബ്ലികേഷൻ ഓഫീസിന് തൊട്ട് മുന്നിലാണ് കഴിഞ്ഞ ഒരാഴ്ചയായി സമരം നടക്കുന്നത്. […]

Keralam

മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു, യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണം. മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പൊലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് […]