Health

പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്; 20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

കൊച്ചി: ചികിത്സ തേടിയെത്തിയ ഇരുപത് വയസ്സുള്ള രോഗിയില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ഒരാഴ്ചയായുള്ള പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ മറ്റു പരിശോധനകള്‍ക്ക് വിധേയമായി. ഇതോടെ പല അവയവങ്ങളെയും ഒരേസമയത്ത് […]