Keralam

വാതിൽപ്പടി വിതരണത്തിന് പണമില്ല; വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി; സർക്കാർ കബളിപ്പിച്ചെന്ന് ആരോപണം

സംസ്ഥാനത്തെ റേഷൻ കടകളിൽ സാധനം എത്തിക്കുന്നവർക്ക് കുടിശിക നൽകാതെ സർക്കാർ. പണം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന് വിതരണക്കാർ ആരോപിച്ചു. ഓണത്തിന് കുടിശികത്തുക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരത്തിലേക്ക് പോകുമെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു. വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി രൂപയാണ്. മൂന്നുമാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഓണത്തിന് […]

Keralam

ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവന്തപുരം : ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി […]

Keralam

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ […]

Keralam

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും

തിരുവനന്തപുരം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത. സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം […]

Keralam

റേഷൻ വ്യാപാരികൾ രാപകൽ സമരത്തിലേക്ക്

തൃശൂർ: റേഷൻ വിതരണം തകിടം മറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്നും ആരോപിച്ച് ചില്ലറ റേഷൻ വ്യാപാരികൾ കടകളടച്ച് രാപകൽ സമരം നടത്തും. ജൂലൈ 8, 9 തീയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ സമരം. […]

Keralam

റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം:കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മാറ്റിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം ഇന്നു മുതൽ പുന:സ്ഥാപിച്ചു. രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

Keralam

ഉഷ്ണ തരംഗം; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്ന് രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ […]

Keralam

സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ-പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോവുകയായിരുന്നു. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. […]

Keralam

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു.  ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും […]

Keralam

റേഷൻകടയിൽ നിന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക് അ‌രിയെന്ന് പ്രചരണം; പുലിവാല് പിടിച്ച് റേഷൻ കടയുടമകൾ; സംഗതി, ഫോർട്ടിഫൈഡ് അരിയാണ്

റേഷൻകട വഴി ഇപ്പോൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് പ്ലാസ്റ്റിക് അരിയാണെന്നാണ് പ്രചരണം ഉയർന്നിരിക്കുന്നത്. അങ്ങനെയല്ലെന്ന് റേഷൻ കടക്കാർ ആണയിട്ടിട്ടും  നാട്ടുകാർ വിശ്വസിക്കുന്ന മട്ടില്ല. ഇതോടെ പുലിവാല് പിടിച്ചത് പാവം റേഷൻ കടയുടമകളും.  റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി എത്തിയത് ഫോർട്ടിഫൈഡ് അരിയായിരുന്നു. ഈ അരിയാണ് റേഷൻകട ഉടമകളെ […]